ഇടുക്കി: തേയ്ല കൊളുന്തിൻ്റെ വിലക്കുറവും രോഗബാധയും മൂലം ഇടുക്കിയിലെ തേയ്ല കർഷകർ പ്രതിസന്ധിയിൽ #localissue
Idukki, Idukki | Oct 15, 2025 ഇടുക്കി ജില്ലയില്‍ 12,000 ത്തോളം ചെറുകിട തേയില കര്‍ഷകരുണ്ട്. ഉപ്പുതറ, തോപ്രാംകുടി, കാല്‍വരി മൗണ്ട്, വാഗമണ്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നായി സീസണില്‍ പ്രതിദിനം രണ്ടര ലക്ഷം കിലോയോളം തേയില കൊളുന്താണ് ഫാക്ടറിയിലേക്ക് പോകുന്നത്. ഉല്‍പ്പാദനം കൂടുന്ന സമയത്ത് ഫാക്ടറികള്‍ കൊളുന്ത് വാങ്ങുന്നത് നിര്‍ത്തും. ഇതോടെ വില്ക്കാന് മറ്റ് മാര്‍ഗ്ഗമില്ലാതെ കര്‍ഷകര്‍ കൊളുന്ത് ഉപേക്ഷിക്കും. വിലയിടിവാണ് മറ്റൊരു പ്രതിസന്ധി. 18 രൂപയാണ് ഒരു കിലോ കൊളുന്തിന് ഇപ്പോള്‍ ലഭിക്കുന്നത്. ഉല്‍പ്പാദന ചിലവുമായി തട്ടിച്ച് നോക്കിയാല്‍ ഈ വില കൊണ്ട് കൃഷി മുന്നോട്ട് കൊണ്ടു പോകാനാകില്ല.