കോഴഞ്ചേരി: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി പത്തനംതിട്ട ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തി.
സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തിയ പൊലീസ് സ്റ്റേഷന് മാര്‍ച്ചിന്റെ ഭാഗമായി ബിജെപി പത്തനംതിട്ട ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തി.സംസ്ഥാനത്ത് കസ്റ്റഡി മര്‍ദ്ദനങ്ങൾ വര്ധിച്ചുവരികയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം.ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ഡി വൈ എസ് പി ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. പ്രതിക്ഷേധ യോഗം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമൻ ഉദ്ഘടനം ചെയ്തു.