ചാലക്കുടി: കൊടകരയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയും രണ്ട് കൂട്ടാളികളും അറസ്റ്റിൽ
സ്റ്റേഷൻ റൗഡി കൊടകര പുലിപ്പാറക്കുന്ന് സ്വദേശി തച്ചനാടൻ വീട്ടിൽ റെനീഷ് , കൊടകര പുലിപ്പാറക്കുന്ന് സ്വദേശി എങ്ങട്ടായി വീട്ടിൽ രാഹുൽ , മാടായിക്കോണം കുഴിക്കാട്ടുകോണം സ്വദേശി പാലക്കപറമ്പിൽ വീട്ടിൽ അനീഷ് എന്നിവരെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് കൊടകര പുലിപ്പാറക്കുന്ന് സ്വദേശി ബാഗീഷിനെ വീട്ടിലേക്ക് മാരകായുധങ്ങളുമായെത്തി മാരകമായി ആക്രമിച്ച കേസിലാണ് അറസ്റ്റ്.