കോഴിക്കോട്: കണ്ണാടിക്കൽ ഓട്ടോറിക്ഷാ അപകടം: കാർ ഡ്രൈവർ കസ്റ്റഡിയിൽ
കണ്ണാടിക്കലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കാറിടിച്ച് നിർത്താതെ പോയ സംഭവത്തിൽ കുന്നമംഗലം സ്വദേശി കെ. ഷൈനുവിനെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.