കോഴഞ്ചേരി: ഹിന്ദി പക്ഷാചരണം ഉദ്ഘാടനം കലഞ്ഞൂർ ഗവ. H S S ൽ നടന്നു
പത്തനംതിട്ട : നെഹ്റു യുവകേന്ദ്രയും കലഞ്ഞൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഹിന്ദി ക്ലബ്ബും സംയുക്തമായി ഹിന്ദി പക്ഷാചരണവും ഹിന്ദി ക്ലബിൻ്റെ പതിനെട്ടാമത് വാർഷികവും ഇന്ന് രാവിലെ കലഞ്ഞൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു പ്രശസ്ത നോവലിസ്റ്റ് ബന്യാമിൻ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഹിന്ദി കവിതാ രചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.