ഒറ്റപ്പാലം: 153 കിലോ ചന്ദനവുമായി വല്ലപ്പുഴ ചൂരക്കോട് വച്ച് രണ്ടു പേരെ ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് പിടികൂടി
153 കിലോ ചന്ദനവുമായി വല്ലപ്പുഴ ചൂരക്കോട് വെച്ച് രണ്ടുപേരെ ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് പിടികൂടി. വഴപ്പുഴ ചൂരക്കോട് വഴിയിൽ വീട്ടിൽ ഹംസപ്പാ, നെല്ലിശ്ശേരി വീട്ടിൽ അബ്ദുള്ള അസീസ് എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. ഹംസപ്പയുടെ വീടിനു പിന്നിലിരുന്ന് ഇരുവരും ചന്ദനം മുറിക്കുകയായിരുന്നു. ചന്ദനം കടത്തുന്നതിന് ഉപയോഗിച്ച ഗുഡ്സ് ഓട്ടോറിക്ഷയും, സമീപത്തെ ചാക്കുകളിലായി സൂക്ഷിച്ച ചന്ദനമരങ്ങളും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.