കാർത്തികപ്പള്ളി: മന്ത്രി സജി ചെറിയാന്റെ വാഹനം കായംകുളം കോളേജ് ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടു
മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു. കായംകുളം ദേവികുളങ്ങരയിൽ നിന്നും ആലപ്പുഴയിലേക്ക് പോയ മന്ത്രിയുടെ വാഹനമാണ് കായംകുളം കോളേജ് ജംഗ്ഷന് സമീപം അപകടത്തിൽപ്പെട്ടത്. മന്ത്രിയുടെ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്നും വന്ന അമേസ് കാർ മന്ത്രിയുടെ കാറിൽ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ വന്ന ടിപ്പർ ലോറി മന്ത്രിയുടെ കാറിന് പിന്നിലും ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. മന്ത്രി മറ്റൊരു കാറിൽ മന്ത്രി യാത്ര തുടർന്നു