കോന്നി: പത്തനംതിട്ട പുസ്തകോത്സവം തുടങ്ങി; പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ മേള
പത്തനംതിട്ട ജില്ലാ ലൈബ്രറി വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. മേള അഞ്ചാം തീയതി തിങ്കളാഴ്ച സമാപിക്കും. വിവിധ പുസ്തക പ്രകാശനങ്ങളും കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.