കോഴിക്കോട്: സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം: ചാലിയം സ്വദേശി മരിച്ചു
കോഴിക്കോട് ന്യൂ ഷിഫ ആശുപത്രിക്ക് മുന്നിലുണ്ടായ സ്കൂട്ടർ അപകടത്തിൽ ചാലിയം സ്വദേശി മായിന്റെകത്ത് യൂസഫ് (56) മരണപ്പെട്ടു. ഒരേ ദിശയിൽ വന്ന മറ്റൊരു സ്കൂട്ടർ യൂസഫിന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.