ഒറ്റപ്പാലം: ചാലിശ്ശേരി പൊലീസിനെ കണ്ടോടിയ വധശ്രമക്കേസ് പ്രതിയുടെ കാലൊടിഞ്ഞു, സംഭവം പേങ്ങാട്ടിരിയിൽ
ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കേസുകളിൽ ഉൾപ്പെട്ട തിരുമിറ്റക്കോഡ് സ്വദേശി ജുബൈർ, ആറങ്ങോട്ടുകര സ്വദേശി രാജേഷ് എന്നിവരാണ് പേങ്ങാട്ടിരിയിൽ നിന്നും പിടിയിലായത്. സംഭവ സമയം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജുബൈർ വീണു പരിക്കേറ്റു. ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിൽ പ്രതിയായ ജൂബൈർ രാജേഷിനൊപ്പം പോലീസിന്റെ കണ്ണുവെട്ടിച്ച് 3 മാസത്തിലേറെയായി സംസ്ഥാനത്തിനകത്തും പുറത്തും ഒളിവിൽ ആയിരുന്നു.