തിരുവല്ല: ഗുണ്ടാബന്ധം: തിരുവല്ല സിവിൽ പൊലീസ് ഓഫിസറെ പിരിച്ചുവിടാൻ നീക്കം
കാപ്പ പ്രതികളുൾപ്പെടെയുള്ള ക്രിമിനലുകളുമായി അടുത്ത ബന്ധം പുലർത്തിയ തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നിഷാന്ത് പി ചന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇദ്ദേഹത്തിന് ജില്ലാ പൊലീസ് മേധാവി കാരണം കാണിക്കൽ നോട്ടിസ് നൽകി.