പീരുമേട്: 50 കിലോയോളം പച്ച ഏലക്ക മോഷ്ടിച്ച കേസിൽ 2 പ്രതികളെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു
വണ്ടന്മേട് മേഖലയില്‍ പച്ച ഏലക്ക മോഷണം പോകുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതോടെ പോലീസ് പരിശോധന കര്‍ശനമാക്കി. ഇത്തരത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. തേനി സ്വദേശി പാണ്ടീശ്വരന്‍ വണ്ടന്മേട് വെയര്‍ഹൗസ് കോളനി സ്വദേശി കാര്‍ത്തിക്ക് എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ഏലക്ക ചേറ്റുകുഴിയില്‍ കടയില്‍ വില്‍ക്കുകയും അവിടുന്ന് പോലീസ് തൊണ്ടി മുതല്‍ കണ്ടെടുക്കുകയും ചെയ്തു. മേഖലയില്‍ ശക്തമായ പരിശോധന തുടരുമെന്നും പോലീസ് അറിയിച്ചു.