കോഴഞ്ചേരി: SNDP യോഗം കോഴഞ്ചേരി , തിരുവല്ല യൂണിയനുകളുടെ നേതൃത്വത്തിൽ ശാഖാ നേതൃത്വ സംഗമം കുമ്പനാട് ലോയൽ കൺവെൻഷൻ സെൻ്ററിൽ നടന്നു
പത്തനംതിട്ട: എസ്. എൻ. ഡി. പി. യോഗത്തിൻ്റെ പ്രവർത്തനങ്ങൾ കാലോചിതമായി മാറ്റങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ശക്തമാക്കുന്നതിനും കുടുംബയൂണിറ്റ് മുതൽ സംഘടനക്ക് കൂടുതൽ കരുത്തേകുവാനും എസ്. എൻ. ഡി. പി. യോഗത്തിൻ്റെ നേതൃത്വത്തിൽ യൂണിയൻ തലങ്ങളിൽ ശാഖാനേതൃത്വസംഗമങ്ങൾ ആരംഭിച്ചു. തിരുവല്ല , കോഴഞ്ചേരി യൂണിയനുകളുടെ നേതൃത്വത്തിൽ കുമ്പനാട് ലോയൽ കൺവെൻഷൻ സെൻ്ററിൽ ശാഖാ നേതൃത്വ സംഗമം നടന്നു. 2500 പ്രതിനിധികൾ പങ്കെടുത്തു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.