മുകുന്ദപുരം: ഇരിങ്ങാലക്കുട ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചികിത്സക്കായി എത്തിയ യുവതിയെ കയറിപ്പിടിച്ചു, പ്രതി പിടിയിൽ
ഇരിങ്ങാലക്കുട ലൂണ ഐ.ടി.സി ക്ക് അടുത്ത് താമസിക്കുന്ന അരിക്കാട്ട്പറമ്പിൽ വീട്ടിൽ ഹിരേഷിനെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പനി മൂലം ഇരിങ്ങാലക്കുട ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് ചികിത്സക്കായി എത്തിയ യുവതിയെയാണ് ഇയാൾ കയറിപ്പിടിച്ച് മാനഹാനി വരുത്തിയത്. ബസ് ഇറങ്ങി ഹോസ്പിറ്റലിലേക്ക് നടക്കുമ്പോൾ യുവതിക്ക് തല കറക്കം അനുഭവപ്പെട്ടു. ഇതോടെ റോഡരികൽ നിന്ന യുവതിയെ പ്രതി കൈയ്യിൽ പിടിച്ച് താങ്ങി നിർത്തി.