ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ്, സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് കളക്ടേറ്റിൽ നടന്നു
Idukki, Idukki | Oct 13, 2025 കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ദിനേശന് ചെറുവാട്ട് മുഖ്യവരണാധികാരി ആയിരുന്നു. ദേവികുളം സബ്ബ് കളക്ടര്‍ വി.എം ആര്യ, ഇടുക്കി ഇലക്ഷന് കമ്മിഷന് ഡപ്യൂട്ടി ഡയറക്ടര്‍ സുജാ വര്‍ഗീസ്, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു. ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബര്‍ 15ന് അവസാനിക്കും. 8 ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18ന് നടക്കും. തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ നറുക്കെടുപ്പ് ഒക്ടോബര്‍ 16നാണ് നടക്കുക. 21 ന് ജില്ലാ പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ നിശ്ചശിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും.