വടകര: നാദാപുരത്ത് പൊതുസ്ഥലത്തെ മരം മുറിച്ചുകടത്തി, അന്വേഷണം തുടങ്ങിയതായി പോലീസ്
നാദാപുരം: നാദാപുരം-കല്ലാച്ചി സംസ്ഥാന പാതയോരത്തെ മരമാണ് മുറിച്ചു കടത്തിയത്. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നാദാപുരം പോലീസ് പ്രതികരിച്ചു. മരത്തിന്റെ കുറ്റി റോഡരികിൽ ബാക്കിയുണ്ടെങ്കിലും മുറിച്ച മരം ഇതുവരെയും കണ്ടെത്താനായിട്ടില്ല. മുമ്പും സമാന രീതിയിലുള്ള മരംകൊള്ള റോഡരികിൽ നടന്നിട്ടുണ്ടെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഇതാണ് കൊള്ളസംഘത്തിന് വളമാകുന്നതെന്നും പോലീ