പീരുമേട്: പീരുമേട്ടിൽ അജ്ഞാത വാഹനം ഇടിച്ച് കേഴമാൻ ചത്തു
പീരുമേട് ഗസ്റ്റ് ഹൗസ് റോഡിന് സമീപത്തായാണ് ദേശീയപാത ഓരത്ത് കേഴയെ ചത്തുനിലയില്‍ കണ്ടെത്തിയത്. യാത്രക്കാരാണ് ആദ്യം കണ്ടത്. റോഡ് മുറിച്ചുകിടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അജ്ഞാതവാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വെളുപ്പിനെയോടെയാണ് കേഴയെ വാഹനം ഇടിച്ചത്. ഏകദേശം ഒന്നര വയസ്സ് പ്രായം വരുന്ന കേഴയാണ് ചത്തത്. തുടര്‍ന്ന് നാട്ടുകാര്‍ മുറിഞ്ഞുപുഴ ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചു. ഇത് അനുസരിച്ച് ഫോറസ്റ്റ് അധികൃതര്‍ എത്തി കേഴയെ സ്ഥലത്ത് നിന്ന് നീക്കി.