കോഴഞ്ചേരി: FSE T0 പത്തനംതിട്ട പോസ്റ്റാഫീസ് പടിക്കൽ ഫലസ്തീൻ ഐക്യ ദാർഡ്യ കൂട്ടായ്മ നടത്തി
പത്തനംതിട്ട: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടേയും സംയുക്ത സമര സംഘടനയായ എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മ നടത്തി. പത്തനംതിട്ട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടന്ന കൂട്ടായ്മ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ: ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡൻ്റ് ദീപാ വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു.