കുന്നത്തൂർ: കടപുഴ പാലത്തിൽ നിന്നും ആറ്റിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
കടപുഴ പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടിയ ശാസ്താംകോട്ട സ്വദേശി രവിയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ കണ്ടെത്തി. വലിയപാടം തിരുവാറ്റ ക്ഷേത്രത്തിന് സമീപമാണ് മൃതദേഹം പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. അഗ്നിരക്ഷാ സേന മൃതദേഹം കരയ്ക്കെത്തിച്ച് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.