കോഴിക്കോട്: പയ്യോളിയിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു, ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ
കോഴിക്കോട് പയ്യോളിയിൽ ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ മണിയൂർ സ്വദേശി രജീഷ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ അമൃതയും മകൻ പ്രഫുൽദേവും കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.