ഇടുക്കി: അയ്യപ്പൻകോവിൽ പരപ്പ് തോണിത്തടിക്ക് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം, 2 പേർക്ക് പരിക്ക്
Idukki, Idukki | Oct 16, 2025 കട്ടപ്പനയില്‍ നിന്നും ഉപ്പുതറയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലേക്ക് മേരിക്കുളം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ച് കയറുകയായിരുന്നു. കാര്‍ അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പാമ്പനാര്‍ കല്ലാര്‍ മുക്ക് സ്വദേശി രാജേന്ദ്രനും ഭാര്യയും കുഞ്ഞുമാണ് കാറില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ രാജേന്ദ്രനേയും ഭാര്യയെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ബസിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.