2018 ആഗസ്റ്റില്‍ ഉണ്ടായ പ്രളയത്തിലാണ് കട്ടപ്പന ടൗണിന് സമീപമുള്ള കല്ലുകുന്നില്‍ 30 ഓളം കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡ് തകര്‍ന്നത്. റോഡിനോട് ചേര്‍ന്നുള്ള വീടുകള്‍ അപകടാവസ്ഥയിലായി. റോഡ് തകര്‍ന്നതോടെ രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും മാര്‍ഗ്ഗമില്ല. പരാതികളും നിവേദനങ്ങളും നല്‍കി നാട്ടുകാര്‍ മടുത്തു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിച്ചു. എന്നിട്ടും അധികൃതര്‍ കണ്ണുതുറന്നില്ല. വഴിയില്ലാത്തതിനാല്‍ ലൈഫ് ഭവന പദ്ധതിയിലുള്ള വീട് നിര്‍മാണം പോലും മുടങ്ങി. പലരും വീടും സ്ഥലവും ഉപേക്ഷിച്ച് പോയി.