തൊടുപുഴ: വണ്ണപ്പുറം കോട്ടപ്പാറയിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം, യുവാവ് മരിച്ചു
ഫെഡറല്‍ ബാങ്ക് കാലടി ശാഖയിലെ ജീവനക്കാരന് ശ്രീജിത്ത് ആണ് മരിച്ചത്. സുഹൃത്ത് ആലുവ മുപ്പത്തടം പറക്കാട്ട് വീട്ടില്‍ വിഷ്ണുവിനെ ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടപ്പാറ വ്യൂ പോയിന്റ് കാണാന്‍ എത്തിയതായിരുന്നു യുവാക്കള്‍. കാഴ്ച്ച ആസ്വദിച്ച് മടങ്ങും വഴി വണ്ണപ്പുറം മുള്ളരിങ്ങാട് റോഡിലെ കോട്ടപ്പാറ അമ്പലത്തിനു സമീപത്തെ വളവില്‍ നിന്നും താഴേക്കു പതിച്ചാണ് അപകടം ഉണ്ടായത്. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട ഇരുചക്ര വാഹനം റോഡില്‍ നിന്നും താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു.