കോഴിക്കോട്: നാദാപുരം: യൂത്ത് ലീഗ് പ്രവർത്തകരെ ജാമ്യത്തിൽ വിട്ടയച്ചത് വിവാദത്തിൽ
നാദാപുരം കോളേജ് തിരഞ്ഞെടുപ്പ് അക്രമത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് ഈന്തുള്ളതിൽ ഉൾപ്പെടെയുള്ളവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നടപടി പൊലീസിനുള്ളിൽ തന്നെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.