മണ്ണാർക്കാട്: കല്ലടിക്കോട് കാഞ്ഞിക്കുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രകൻ മരിച്ചു
കല്ലടിക്കോട് കാഞ്ഞിക്കുളത്ത് ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രകൻ ഇന്ന് ഉച്ചയോടെ മരിച്ചു. മുണ്ടൂർ പുത്തൻപള്ളിയാൽ നിശാന്താണ് മരിച്ചത്. ഇന്നലെ രാത്രി കാറും ബൈക്കും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ നിഷാന്തിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും, തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.