ഇടുക്കി: വിൽപ്പനക്കായി സ്കൂട്ടറിൽ കടത്തിയ ഒരു കിലോയിലധികം കഞ്ചാവുമായി പ്രതിയെ ഇടുക്കി എക്സൈസ് സംഘം ചേലച്ചുവട്ടിൽ നിന്ന് പിടികൂടി
Idukki, Idukki | Oct 12, 2025 ചേലച്ചുവട്, കഞ്ഞിക്കുഴി ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന നല്കമ്പി സ്വദേശി തോപ്പില്‍ ജോസ് സത്യനേശന് ആണ് പിടിയിലായത്. ഇടുക്കി എക്സൈസും, സ്പെഷ്യല്‍ സ്ക്വാഡും നടത്തിയ സംയുക്ത പരിശേദനയിലാണ് പ്രതി പിടിയില്‍ ആയത്. ഇയാളുടെ സ്കൂട്ടറില്‍ നിന്ന് 1.100 കിലോഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ച് എടുത്തു. ഇയാള്‍ മുന്‍പ് അബ്കാരി കേസിലും കഞ്ചാവ് കേസിലും പ്രതിയായിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.