താമരശ്ശേരി: കക്കാടംപൊയിലിലെ റിസോർട്ടിൽ ജീവനക്കാരൻ മരിച്ച നിലയിൽ, മരിച്ചത് തിരുവമ്പാടിയിൽ അപരനായി മത്സരിച്ച മുൻ സ്ഥാനാർത്ഥി
തിരുവമ്പാടി: പുതുപ്പാടി കക്കാട് മച്ചുകുഴിയിൽ ജോർജ് എം തോമസ് ആണ് മരിച്ചത്. കക്കാടംപൊയിലിലെ ഏഥൻസ് റിസോർട്ടിലെ റൂമിൽ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ചതാണെന്നാണ് ലഭിച്ച വിവരമെങ്കിലും ആത്മഹത്യയല്ലെന്നാണ് ഏഥൻസ് റിസോർട്ട് അധികൃതർ ഇന്ന് രാവിലെ 11.30-ഓടെ പ്രതികരിച്ചത്. റിസോർട്ട് ജീവനക്കാരനായ മച്ചുകുഴിയിൽ ജോർജ് എം തോമസിന് രാവിലെ ആറരയോടെ ഹാർട്ട് അറ്റാക്ക് ഉണ്ടാവുകയും തുടർന്ന് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നുമ