പീരുമേട്: മത്തായികൊക്കക്ക് സമീപം നിയന്ത്രണം നഷ്ടമായ പിക്കപ്പ് പാറക്കെട്ടിലേക്ക് ഇടിച്ച് കയറി അപകടം, 4 പേർക്ക് പരിക്ക്
പീരുമേട് ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സിന് പന്തല്‍ ഇടാന്‍ സാധനങ്ങളുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം പാറക്കെട്ടുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു, ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പുഞ്ചവയല്‍ സ്വദേശികളായ സുധീര്‍, ബിനോയ്, ദിനു, ബാബു എന്നിവര്‍ക്ക് പരിക്കേറ്റു. നാലു പേരെയും പീരുമേട് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.