മുകുന്ദപുരം: യുവാവിനെ മർദ്ധിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതികളെ കൊടുങ്ങല്ലൂരിൽ നിന്നും പിടികൂടി
മാള പൊയ്യയിൽ കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് അഞ്ചര ലക്ഷം കവച്ച നടത്തിയ സംഭവത്തിൽ രണ്ടു പ്രധാന പ്രതികൾ അറസ്റ്റിലായി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി അലങ്കാരത്ത് വീട്ടിൽ ഷാമോൻ (24 വയസ്സ്), മേത്തല സ്വദേശി മതിലകത്തു പറമ്പിൽ വീട്ടിൽ സാലിഹ്(34 വയസ്സ്) എന്നിവരെയാണ് റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എംസി കുഞ്ഞുമൊയ്തീൻ, മാള ഇൻസ്പെക്ടർ സുനിൽ പുളിക്കൽ എന്നിവരുടെ സംഘം അറസ്റ്റു ചെയ്തത്.