ചേർത്തല: പാണാവള്ളിയിൽ ഒഡിഷ സ്വദേശിയായ സ്ത്രീ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി പിടിയിലായി
പാണാവള്ളിയിൽ ഒഡിഷ സ്വദേശിയായ യുവതി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയെ പൂച്ചാക്കൽ പൊലീസ് പിടികൂടി .മരിച്ച യുവതിയുടെ സുഹൃത്ത് ആയ സാമുവൽ ക്യപവതിയെ ആണ് ഒഡിഷയിൽ നിന്ന് പൂച്ചാക്കൽ പൊലീസ് പിടികൂടിയത് . പ്രതിയുടെ സുഹൃത്തായ റിത്വിക സാഹുവിനെ കുത്തിയ ശേഷം പ്രതി നാടുവിടുകയായിരുന്നു .പൂച്ചാക്കൽ സിഐ N. R ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.