ദേവികുളം: ഓപ്പറേഷൻ നുംഖോർ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ വാഹനം അടിമാലിയിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു
ചിപ്പു എല്‍സി ഗേള്‍ എന്ന് അറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശിനി ശില്‍പ്പ സുരേന്ദ്രന്റെ ലാന്‍ഡ് ക്രൂയിസറാണ് ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. മെക്കാനിക്ക് പണികള്‍ക്കായാണ് കാര്‍ അടിമാലിയില്‍ എത്തിച്ചിരുന്നത്. 2023 സെപ്തംബര്‍ മാസത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശികളായ ഡീലര്‍മാരില്‍ നിന്നാണ് ശില്‍പ്പ വാഹനം വാങ്ങിയത്. നിലവില്‍ വാഹനത്തിന്റെ ഇപ്പോഴത്തെ ഉടമയായ ശില്പ അഞ്ചാമത്തെ ഓണര്‍ ആണ്. തിരൂര്‍ സ്വദേശികളായ ഡീലര്‍മാര്‍ കര്‍ണാടക വാഹന വകുപ്പില്‍ നിന്നുള്ള എന്‍ ഒ സിയും ആര്‍സി ബുക്കും കാണിച്ചിരുന്നുവെന്നും ശില്‍പ്പ പറഞ്ഞു.