ചേർത്തല: അരൂർ - അരുക്കുറ്റി റോഡിൽ മാക്കേകടവിനു സമീപം കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ചേർത്തല മാക്കേകടവ് ജംഗ്ഷന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 5 പേർക്ക് പരിക്കേറ്റു. ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവരുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഹരിപ്പാട് മണ്ണാറശാല സ്വദേശി ശ്രീജിത്ത്(36) ആണ് മരിച്ചത്. ശ്രീജിത്തിന്റെ മാതാവ് ശ്യാമളയ്ക്കും, ഭാര്യ അബിജയ്ക്കും, ഒരു വയസുള്ള കുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. മറ്റെ കാർ ഓടിച്ചിരുന്ന ആൾക്കും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്യാമളയുടെ നില ഗുരുതരമാണ്.