നെടുമങ്ങാട്: നെടുമങ്ങാട് കുളവികോണത്ത് വൻ തീപിടിത്തം; രണ്ട് തുണിക്കടകൾ കത്തിനശിച്ചു
തിരുവനന്തപുരം നെടുമങ്ങാട് കുളവികോണത്ത് വൻ തീപിടിത്തം. റോജാ സിൽക്സ്, കോക്ക്ടൈൽ എന്നീ കടകൾ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ സമീപത്തെ ജ്വല്ലറിയിലേക്കും മൊബൈൽ ഷോപ്പിലേക്കും പടർന്നു. ആളപായമില്ല.