കോഴിക്കോട്: ഖത്തർ കെ.എം.സി.സി കവർച്ച: ഭീഷണിപ്പെടുത്തി ജോലി ചെയ്യിച്ചെന്ന് കീഴടങ്ങിയ പ്രതി ബാലകൃഷ്ണൻ
ഖത്തർ കെ.എം.സി.സി ഓഫീസിലെ കവർച്ചാ കേസിൽ കീഴടങ്ങിയ പ്രതി ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. ഭീഷണിപ്പെടുത്തിയാണ് ലോക്കർ തകർക്കാൻ നിർബന്ധിച്ചതെന്ന് ബാലകൃഷ്ണൻ പൊലീസിനോട് പറഞ്ഞു. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്തണമെന്നും സുരക്ഷ വേണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.