കോഴിക്കോട്: ചാത്തമംഗലം കോട്ടോയിൽ പരദേവതാ ക്ഷേത്രത്തിൽ വീണ്ടും മോഷണം; സിസിടിവിയിൽ ദൃശ്യങ്ങൾ
ചാത്തമംഗലം കോട്ടോയിൽ പരദേവതാ ക്ഷേത്രത്തിൽ രണ്ടുമാസത്തിനിടെ ആറാം തവണയും മോഷണം. ഇന്ന് പുലർച്ചെ ക്ഷേത്രമുറ്റത്തെ ഭണ്ഡാരം മോഷ്ടാവ് കൊണ്ടുപോയി. സിസിടിവി ക്യാമറകൾ മുകളിലേക്ക് തിരിച്ചു വെച്ചാണ് മോഷണം നടത്തിയത്. കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.