ഇടുക്കി: കട്ടപ്പന നഗരസഭയിൽ വർണ്ണപ്പകിട്ട് എന്ന പേരിൽ സംഘടിപ്പിച്ച വയോജന സംഗമം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
Idukki, Idukki | Oct 17, 2025 കട്ടപ്പന നഗരസഭ വയോജന സംഗമം പള്ളിക്കവല സിഎസ്ഐ ഗാര്ഡന് ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടത്തിയത്. വര്‍ണ്ണപ്പകിട്ട് എന്ന പേരിലാണ് സംഗമം നടത്തിയത്. മന്ത്രി റോഷി അഗസ്റ്റിന് സംഗമം ഉദ്ഘാടനം ചെയ്തു. വയോജനങ്ങളെ മാനസിക സംഘര്‍ഷത്തില്‍ നിന്ന് ഒഴിവാക്കി സ്വയം പര്യാപ്തതത്തിലേക്ക് കൊണ്ടുവരാന്‍ ഉതകുന്ന നല്ല മാര്‍ഗമാണ് വയോജന സംഗമങ്ങള്‍ എന്ന് മന്ത്രി പറഞ്ഞു. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലെയും വയോജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. സംഗമത്തില്‍ വിവിധ കലാപരിപാടികളും നടന്നു.