ഉടുമ്പൻചോല: കുഴിത്തൊളുവിൽ സഹോദര പുത്രനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ വയോധിക കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു
ഒക്ടോബര്‍ 24നായിരുന്നു തങ്കമ്മ സഹോദരന്റെ മകനായ സുകുമാരന്‍ എന്ന വയോധികനെ കൊലപെടുത്തിയത്. ഇരുവരും തമ്മില്‍ സമ്പത്തീക തര്‍ക്കം നിലനിന്നിരുന്നു. കുഴിതൊളുവിലെ സുകുമാരന്റെ വീട്ടില്‍ എത്തിയ ഇവര്‍ വയോധികന് നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ഇയാളെ അപായപെടുത്താനായി ഏറ്റുമാനൂരില്‍ നിന്നാണ് ഇവര്‍ ആസിഡ് കൊണ്ടു വന്നത്. ഇയാളുടെ തലയിലൂടെ ആസിഡ് ഒഴിയ്ക്കുന്നതിനിടെ തങ്കമ്മയുടെ ശരീരത്തിലും ആസിഡ് വീഴുകയും പൊള്ളല്‍ ഏല്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.