തലപ്പിള്ളി: പൈങ്കുളം താനിശ്ശേരി കൂളിത്തോട്ടിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
പൈങ്കുളം താനിശ്ശേരി കൂളിത്തോട്ടിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കൂളിതോട്ടിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. പൈങ്കുളം ഇരിപ്പലത്ത്കുണ്ടിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ 14വയസ്സുകാരൻ അതുൽ കൃഷ്ണയാണ് മരിച്ചത്. പാഞ്ഞാൾ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഓടിയെത്തിയ നാട്ടുകാർ ചേർന്ന് അതിവേഗം വിദ്യാർത്ഥിയെ പുറത്തെടുത്ത് ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.