മണ്ണാർക്കാട്: ബിൽതുക ലഭിച്ചില്ല, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പരാതി നൽകി
മണ്ണാർക്കാട് കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിന് കീഴിൽ 2023 - 24 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിച്ച വിവിധ പ്രവർത്തികൾക്കുള്ള ബിൽ തുക ലഭിച്ചില്ലെന്ന ആക്ഷേപവുമായി കരാറുകൾ രംഗത്ത്. പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും നൽകി. വിവിധ വാർഡുകളിൽ റോഡ് ടാറിങ് കോൺക്രീറ്റ് എന്നീ പ്രവർത്തികൾ നടത്തിയ കരാറുകാരാണ് ഇന്ന് പരാതിയുമായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിയത്.