ദേവികുളം: പള്ളിവാസൽ പഞ്ചായത്തിൽ 8 വർഷങ്ങൾക്ക് മുൻപ് എസ് സി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വീടുകൾ നാഥനില്ലാതെ നശിക്കുന്നു #localissue
പള്ളിവാസല്‍ പഞ്ചായത്ത് പരിധിയിലെ കാണ്ടിയാംപാറയില് നിന്നുള്ള കാഴ്ച്ചയാണിത്. ഇവിടെ മാത്രമല്ല പഞ്ചായത്തിലെ 13, 11 വാര്‍ഡുകളിലായി കാണ്ടിയാംപാറ, അമ്പഴച്ചാല്‍, തോക്കുപാറ മേഖലകളിലായി ഇരുപതോളം വീടുകള്‍ ഇത്തരത്തില്‍ ആളനക്കമില്ലാതെ ആര്‍ക്കും പ്രയോജനമില്ലാതെ കിടക്കുന്നു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളും പൂര്‍ത്തീകരിക്കാനുള്ള വീടുകളും ഇക്കൂട്ടത്തില്‍ ഉണ്ട്. എല്ലാ വീടുകളും അടഞ്ഞ് കിടക്കുന്നു. ചില വീടുകള്‍ നശിച്ച് തുടങ്ങിയിരിക്കുന്നു. എന്ത് തന്നെയായാലും നഷ്ടം സര്‍ക്കാര്‍ ഖജനാവിന് തന്നെ. പ്രദേശം കാടുകയറി മൂടിയതോടെ ഇഴജന്തുക്കളുടെ ശല്യവും വര്‍ധിച്ചു.