കോഴിക്കോട്: ക്ഷേത്ര മോഷണം: കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
കോഴിക്കോട് കുണ്ടായിത്തോട് ക്ഷേത്രത്തിൽ മോഷണം നടത്തിയ എടപ്പാൾ കാലടി സ്വദേശി സജീഷ് ബത്തേരി പോലീസിൻ്റെ പിടിയിലായി. ബൈക്കിൽ കറങ്ങി ക്ഷേത്രങ്ങൾ നിരീക്ഷിച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. പ്രതിയെ കോഴിക്കോട് സിറ്റി പോലീസിന് കൈമാറി.