ഉടുമ്പൻചോല: പ്രതിഷേധിച്ചിട്ടും പ്രതികരിച്ചിട്ടും നടപടി ഇല്ല, ശാപമോക്ഷമില്ലാതെ പവർഹൗസ് ചിന്നക്കനാൽ റോഡ് #localissue
ദേശീയപാതയില്‍ പവ്വര്‍ ഹൗസില്‍ നിന്നും തിരിഞ്ഞ് ചിന്നക്കനാലിലേയ്ക്കുള്ള റോഡിലേയ്ക്ക് കയറിയാല്‍ രണ്ട് കിലോമീറ്റര്‍ ദൂരം താണ്ടണമെങ്കില്‍ കുറഞ്ഞത് അരമണിക്കൂര്‍ വേണ്ടിവരും. റോഡുണ്ടെന്ന് പോലും പറയാന്‍ കഴിയില്ല. ഭീമന് കുഴികള്‍ രൂപപ്പെട്ട് അതില്‍ ഉറവവെള്ളം നിറഞ്ഞ് കായലിന് സമാനമായി കിടക്കുന്നു. ചിന്നക്കനാലുകാരുടേയും വിനോദ സഞ്ചാരികളുടേയും ഈ ദുരിത യാത്ര തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. വാഴനട്ടും വെള്ളക്കെട്ടില്‍ വള്ളമിറക്കിയുമെക്കെയായി നാട്ടുകാര്‍ ഇനി നടത്താന്‍ സമരമുറകള്‍ ഇല്ല. എന്നിട്ടും അധികൃതര്‍ ഇത് കണ്ടഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.