ദേവികുളം: മൂന്നാർ ചിത്തിരപുരത്തിന് സമീപം മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ 2 തൊഴിലാളികൾ മരിച്ചു
ബൈസണ്‍വാലി സ്വദേശി ബെന്നി, ആനച്ചാല്‍ ശങ്കുപ്പടി സ്വദേശി രാജീവന് എന്നിവരാണ് മരിച്ചത്. നിര്‍മ്മാണ ജോലികള്‍ക്കിടെ മണ്ണിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഈ മണ്ണിനടിയില്‍പ്പെട്ടാണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. പ്രദേശത്തെ റിസോര്‍ട്ടിനോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തൊഴിലാളികള്‍ ഏറെ സമയം മണ്ണിനടിയില്‍ കുടുങ്ങി കിടന്നു. അടിമാലി, മൂന്നാര്‍ അഗ്നി രക്ഷാ സേനാംഗങ്ങളും പ്രദേശവാസികളും ചേര്‍ന്ന് ഏറെ സമയത്തെ ശ്രമത്തിനൊടുവിലാണ് മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുത്തത്. പക്ഷെ ഇരുവരുടെയും ജീവന് രക്ഷിക്കാനായില്ല.