ഒറ്റപ്പാലം: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ശ്രീകൃഷ്ണപുരം സ്വദേശി സുധാകരൻ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു
ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കാണ് നിയമനം. ബുധനാഴ്ച ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രം നട തുറന്ന ശേഷം നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.