പീരുമേട്: മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി, പോലീസും ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി
ഇ മെയില്‍ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തില്‍ ഭീഷണി സന്ദേശം എത്തിയത്. സന്ദേശം ആദ്യം ലഭിച്ചത് തൃശൂര്‍ ജില്ലാ കോടതിയില്‍ ആയിരുന്നു. ഉടന്‍ തന്നെ കോടതി അധികൃതര്‍ ഇത് തൃശൂര്‍ കളക്ടര്‍ക്ക് കൈമാറി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൃശൂര്‍ വിവരം ഇടുക്കി കളക്ടര്‍ക്ക് നല്‍കുകയായിരുന്നു. ഇതെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. അതീവ ജാഗ്രതയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓരോ സ്ഥലവും പരിശോധിച്ചത്.