തൊടുപുഴ: പോലീസിനെ സിപിഎം ഗുണ്ടകളാക്കി മാറ്റിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം തൊടുപുഴയിൽ പറഞ്ഞു
ജനപ്രതിനിധികളെ പോലും ആക്രമിക്കുന്ന നിലയിലേക്ക് പോലീസിനെ മാറ്റിയിരിക്കുന്നു. സ്വന്തം മണ്ഡലത്തില്‍ പോലും പാര്‍ലമെന്റ് അംഗത്തിന് മര്ദ്ദനമേല്ക്കാനിടയാക്കിയതിലൂടെ കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നതിന്റെ സൂചനയാണ് വ്യക്തമാകുന്നത്. ഇതിനെതിരെ യുഡിഎഫ് അതിശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. വഖഫ് വിധി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. എരിതീയില്‍ എണ്ണ ഒഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും പി എം എ സലാം പറഞ്ഞു.