കോതമംഗലം: കെ.എസ്.എസ്.പി.എ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കോതമംഗലം സബ് ട്രഷറിയ്ക്ക് മുന്നിൽ ധർണ നടത്തി
പെൻഷൻ പരിഷ്കരണ കുടിശ്ശിക മൂന്നാം ഗഡു പൂർണ്ണമായി അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ധർണ്ണ നടത്തിയത്. സംസ്ഥാന കമ്മറ്റി അംഗം പി.എം മൈതീൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ നേതാക്കളായ കെ.സി ജോസ്, സി.എ അലിക്കുഞ്ഞ്, കെ.എൽ ഷാജു, പി. ബാലൻ, സിബി.ജെ.അടപ്പൂർ, കെ.ഇ കാസിം, ടി.പി പൗലോസ്, ആലീസ് സ്കറിയ, പി.വി പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.