മണ്ണാർക്കാട്: എം.ഇ.എസ് കോളേജിൽ ബിരുദ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
എം.ഇ.എസ് കോളേജിൽ ബിരുദ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിലെ പ്രതിയെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് കൊടുവാളിക്കുണ്ട് തെക്കിനി ഹൗസിൽ മുഹമ്മദ് അഷ്ഫാക്കിനെയാണ് മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു.ഇ.ആറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ നവംബർ 12നാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളും ഒന്നാം വർഷ വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ഉണ്ടായത്.