അടൂര്‍: ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കേന്ദ്രത്തിൽ സെന്റ് ജൂഡ് കുരിശടി തിരുനാളിന് കൊടിയേറി
ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്കാ ദേവാലയത്തിന് കീഴിലെ ഇടത്തിട്ട കൊന്നയിൽപടി ജംഗ്ഷനിൽ സെന്റ് ജൂഡ് കുരിശടി തിരുനാളിന് കൊടിയേറി. ഒക്ടോബർ 25 ഞായറാഴ്ച വരെ നീളുന്ന തിരുനാൾ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.