മുകുന്ദപുരം: കോണത്ത്കുന്നിൽ സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ആക്രമണം, സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ
പഴുവിൽ ചിറക്കൽ സ്വദേശി പരേക്കാട്ടിൽ വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു പ്രസാദ് , മാള പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള പുത്തൻച്ചിറ പുളിയിലക്കുന്ന് സ്വദേശി നെടുംപുരക്കൽ വീട്ടിൽ മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. കോണത്തുകുന്ന് ജനതാ കോർണർ സ്വദേശി ആലുക്കത്തറ വീട്ടിൽ പ്രകാശൻ, സഹോദര പുത്രൻ ഷാൻ, ബന്ധു ലോഹിതാക്ഷൻ എന്നിവരെയാണ് സംഘം മർദ്ദിച്ചത്.